224ജിബി എന്ന വമ്പൻ ഓഫറുമായി ജിയോ ; ഞെട്ടിത്തരിച്ച മറ്റു കമ്പനികൾ



224ജിബി എന്ന വമ്പൻ ഓഫറുമായി ജിയോ ; ഞെട്ടിത്തരിച്ച മറ്റു കമ്പനികൾ

      മുംബൈ: 509 രൂപക്ക് 224 ജിബി ഡാറ്റ എന്ന വമ്പൻ ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത് . ജിയോ സമ്മര്‍ സര്‍പ്രൈസ്, ജിയോ ധന്‍ ധന ധന്‍, എന്നീ ഓഫറുകളുടെ കാലാവധി തീരാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.
ജിയോ ഫൈ വാങ്ങുന്നവര്‍ക്കാണ് പുതിയ ഓഫര്‍ ലഭ്യമാകുക. ജിയോ ഫൈയുടെ കൂടെ പുതിയ സിം കാര്‍ഡും ലഭിക്കും. ഇതു വഴി 224 ജിബി ഡാറ്റ വരെയാണ് ലഭിക്കുക. ഓഫര്‍ ലഭ്യമാകണമെങ്കില്‍ 99 രൂപയുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷന്‍ എടുക്കണം. തുടര്‍ന്ന് ഓഫര്‍ പ്രകാരമുള്ള റിചാര്‍ജ് പാക്കുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. 149 രൂപയുടെ ഓഫറില്‍ മാസം 2 ജിബി എന്ന നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 24 ജിബി ഡാറ്റ ലഭിക്കും. 309 രൂപയുടെ ഓഫറില്‍ നാലു മാസത്തേക്ക് ദിവസം രണ്ടു ജിബി ഡാറ്റ ലഭിക്കും. 509 രൂപയുടെ പാക്കില്‍ ദിവസം രണ്ടു ജിബി എന്ന നിരക്കില്‍ നാലു മാസത്തേക്ക് 224 ജിബി ഡാറ്റയാണ് ലഭിക്കുക.
2016 സെപ്റ്റംബറിലായിരുന്നു ടെലകോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ജിയോയുടെ കടന്നുവരവ്. ജിയോയുടെ വരവ് ഈ രംഗത്തെ അതികായന്‍മാര്‍ക്ക് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. എയര്‍ടെല്‍,ടാറ്റ ഇന്‍ഡികോം തുടങ്ങി ടെലകോം രംഗത്തെ കുത്തകകളുടെയെല്ലാം വരുമാനം ജിയോയുടെ കടന്നുവരവോടെ ഇടിഞ്ഞിരുന്നു.

No comments:

Post a Comment

കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു ഐഎസ്എല്ലില്‍ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസറ്റേഴ്‌സ് രണ്ട് ടീമാകാന്‍ ഒരുങ്ങുന്നു. പ്രധാന ട...