കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു

ഐഎസ്എല്ലില്‍ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസറ്റേഴ്‌സ് രണ്ട് ടീമാകാന്‍ ഒരുങ്ങുന്നു. പ്രധാന ടീമിന് പുറമെ മറ്റൊരു റിസര്‍വ് ടീമിനെയും ആണ് ബ്ലാസ്റ്റേഴ്‌സ് അണിയിച്ച് ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സിഇഒ വരുണ്‍ ത്രിപുരാനി ആണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യ പരിശീലകന്‍ റെനി മ്യൂലസ്റ്റീന്റെ സാന്നിധ്യത്തിലാണ് വരുണ്‍ ഇക്കാര്യം അറിയിച്ചത്. നിലവിലെ ഗ്രാസ് റൂട്ട് ഡെവലപ്പിംഗ് പ്രോഗാമിന് പുറമെയാണ് സീനിയര്‍ ടീമിന്റെ തന്നെ ഒരു റിസര്‍വ്വ് ടീമിനെ അണിയിച്ചെരുക്കുന്നത്.
‘ഒരു റിസര്‍വ് ടീമിനെ അണിയിച്ചൊരുക്കുന്ന എന്ന ലക്ഷ്യവും നമുക്കുണ്ട്. ചില ഐലീഗ് ടീമുകളുമായി ഉണ്ടാക്കുന്ന ടൈ അപ്പിലൂടെയും ചില കളിക്കാരെ ലോണിലൂടെ ടീമിലെത്താക്കാനാണ് പ്ലാന്‍’ വരുണ്‍ പറയുന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ നീക്കം ആവേശത്തോടെയാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ നോക്കികാണുന്നത്. ഇതിലൂടെ കേരളത്തിലെ തന്നെ ധാരാണം പ്രതിഭകള്‍ക്ക് ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കാനാകുമെന്ന് വിലയിരുത്തപ്പെടുന്നു. വളര്‍ന്നു വരുന്ന താരങ്ങളെ സംബന്ധിച്ച് ഏറ്റവും അവേശകരമായ വാര്‍ത്ത കൂ  ടിയാണിത്.
നിലവില്‍ ഐഎസ്എല്ലിലെ ഏറ്റവും വിജയകരമായ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. രണ്ട് തവണ ലീഗില്‍ ഫൈനലിലെത്താനായതും ലക്ഷകണക്കിന് വരുന്ന ആരാധക പിന്തുണയുമാണ് മറ്റ് ടീമുകളില്‍ നിന്നും ബ്ലാസ്റ്റേഴ്‌സിന് വ്യത്യസ്തമാക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങളുടെ തന്നെ കളിക്കാന്‍ ഇഷ്ടപ്പെട്ട ക്ലബ് എന്ന പേര് നേടിയെടുക്കാനും ബ്ലാസ്റ്റേഴ്‌സിനായി.നിലവില്‍ ഐഎസ്എല്‍ ഡ്രാഫ്റ്റിലൂടെ 13 താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയച്ചത്. അതുകൂടാതെ ഐഎസ്എല്ലിലെ ടോപ് സ്‌കോറര്‍ ഇയാന്‍ ഹ്യൂമിനേയും സ്വന്തം ന്ിരയിലെത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. സികെ വിനീത്, സന്ദേഷ് ജിങ്കന്‍ എന്നിവരെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ നിലനിര്‍ത്തിയത്.


No comments:

Post a Comment

കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു ഐഎസ്എല്ലില്‍ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസറ്റേഴ്‌സ് രണ്ട് ടീമാകാന്‍ ഒരുങ്ങുന്നു. പ്രധാന ട...