സിനിമയിലെ നായകൻ ജീവിതത്തിൽ വില്ലനോ

സിനിമയിലെ നായകൻ ജീവിതത്തിൽ വില്ലനോ 


 മായാമോഹിനിയെ റണ്‍വേയില്‍ വെച്ച് തട്ടികൊണ്ട് പോയ സംഭവത്തില്‍ വില്ലാളി വീരനും ,   നാടോടി മന്നനുമായ സൂത്രധാരനെ പോലീസ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ പാടി വിലങ്ങണിയിച്ചു. മര്യാതരാമനായി നടന്ന ഈ ഡോണ്‍ തികഞൊരു ശൃംഗാരവേലനും കൂടെയാണ്, പണ്ടൊരു പെരുമഴക്കാലത്ത്  മീനത്തില്‍ താലികെട്ടിയ പെണ്ണിനെ ഡെെവോഴ്സ് ചെയ്ത  കുബേരന്‍ ആണിദ്ധേഹം സിനിമയില്‍ തിളക്കം ആയി നിന്ന ആ മുല്ലയെ കല്ല്യാണ സൗഗന്ധികം കാണിച്ച് സല്ലപിച്ച് വിവാഹം ചെയ്ത് അവരെ വീട്ടിലിരുത്തി ഒടുക്കം തെക്കേകര സൂപ്പര്‍ ഫാസ്റ്റില്‍ വെച്ച് കണ്ട പാപ്പി അപ്പച്ചന്‍റെ മോളെ ഉദയപുരം സുല്‍ത്താന്‍റെ മകളാണെന്ന് കരുതി,  ജോര്‍ജേട്ടന്‍റെ പൂരം കാണിക്കാന്‍ കൊണ്ടു പോയി, നട്ടുകാര്‍ ഈ രസികനെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ വെച്ച് പിടിച്ചപ്പോ എന്‍റെ പെങ്ങളാണെന്ന് പറഞ് തടിയൂരീയ ഈ സുന്ദരക്കില്ലാഡി, പറക്കും തളികയില്‍ വെച്ച് കൊച്ചീരിജാവിനെ പോലെ അതേ പെങ്ങളെ തന്നെ കെട്ടിയതും  മിസ്‌ററര്‍ ബട്ട്ലറുടെ ഓരോ ജോക്കര്‍ നമ്പര്‍. എന്തായാലും മര്യാദരാമന്‍ ഇപ്പോ ദേ ഇന്‍സ്പക്ടര്‍ ഗരുടിന്‍റെ കസ്റ്റടീയിലാണ്


കല്‍ക്കട്ടാ ന്യൂസിന് വേണ്ടി  പഞ്ചാബി ഹൗസില്‍ നിന്നും ക്യാമറാമാന്‍ കല്ല്യാണരാമനൊപ്പം റിപ്പോര്‍ട്ടര്‍ സ്വ.ലേ..

No comments:

Post a Comment

കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു ഐഎസ്എല്ലില്‍ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസറ്റേഴ്‌സ് രണ്ട് ടീമാകാന്‍ ഒരുങ്ങുന്നു. പ്രധാന ട...