ഹിറ്റ്ലറെ വീണ്ടും വായിക്കുമ്പോൾ
ആദ്യ കോപ്പി പുറത്ത് വന്നത് 1925ൽ. അന്നത്തെ ആശയങ്ങൾ ജർമ്മനിയുടെ രാഷ്ട്രീയ ഗതിതന്നെ മാറ്റിമറിച്ചു ;ഒരുപക്ഷെ ലോകത്തിന്റെതന്നെയും. പറയുന്നത് ഹിറ്റ്ലറുടെ ആദ്മാകഥ മെയിൻ കാംഫിനെകുറിച്ചാണ്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം പുനഃപ്രസിദ്ധികരിച്ച മെയിൻ കാംഫ് വീണ്ടും ചർച്ചയായിരിയ്ക്കുകയാണ്. നാസിമാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഹിറ്റ്ലറുടെ ആതകഥയ്ക്ക് വായനക്കാർ ഇപ്പോഴും കുറവല്ലെന്ന് പ്രസാധകർ സാഷ്യപെടുത്തുന്നു. കഴിഞ്ഞ ജനുവരിയിൽ പുനഃപ്രസിദ്ധികരണം ആരംഭിച്ച മെയിൻ കാംഫിന്റ 85000 കോപ്പികളാണ് ആറു പതിപ്പുകളിലായി വിറ്റു തീർന്നത്. ഇതോടെ ജർമനിയിലെ ബെസ്റ്റ് സെല്ലെർ പട്ടികയിൽ പുസ്തകം സ്ഥാനം പിടിച്ചുകഴിഞ്ഞു. മ്യൂണിച്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോണ്ടബ്രറി ഹിസ്റ്റോറിയാണ് പ്രസാധകർ. മെയിൻ കാംഫിന്റ പുനഃപ്രസിദ്ധികരണം നാസി പ്രത്യശാസ്ത്രത്തിന് വീണ്ടും ശ്രീകാര്യത നൽകുമെന്ന് ഭയക്കുന്നവർ കുറവല്ല. ഫാസ്സിസ്റ് ആശയങ്ങളുടെ ഭീകരതയും അനന്തര ഫലങ്ങളും ചർച്ചചെയ്യപ്പെടാൻ മെയിൻ കാംഫ് നിമിത്തമാകുമെന്ന അഭിപ്രായക്കാരുമുണ്ട്
No comments:
Post a Comment